ന്യൂഡല്‍ഹി: നോയിഡയില്‍ പൊതുയിടങ്ങളില്‍ തുപ്പുന്നത് നിരോധിച്ചു. പുകയില, ചൂയിങ്‌ഗം തുടങ്ങിയവ ചവച്ചുതുപ്പുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. പ്രദേശിക ഭരണകൂടമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തുപ്പലില്‍ നിന്നും നിരവധി രോഗാണുക്കള്‍ പുറത്തുവരാന്‍ സാധ്യതയുണ്ട്. അത് ന്യൂമോണിയ, മഞ്ഞപിത്തം തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഇത്തരത്തിലുള്ള ചില രോഗണുക്കള്‍ക്ക് 24 മണിക്കൂര്‍ വരെ അതിജീവന ശേഷിയുണ്ടെന്നും ഉത്തരവില്‍ പറയുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 500 രൂപയാണ് പിഴ വീണ്ടും ആവര്‍ത്തിച്ചാല്‍ 1000 രൂപ പിഴയടക്കണം. ഉത്തര്‍പ്രദേശിലും സാമാനമായ നിയമനടപടി സ്വീകരിച്ചിരുന്നു. നോയിഡയില്‍ ഇതുവരെ 179 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. നോയിഡ നിലവില്‍ റെഡ് സോണിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
നോയിഡയില്‍ പൊതുയിടത്തില്‍ തുപ്പുന്നത് നിരോധിച്ചു
നിയമം ലംഘിക്കുന്നവര്‍ക്ക് 500 രൂപയാണ് പിഴ വീണ്ടും ആവര്‍ത്തിച്ചാല്‍ 1000 രൂപ പിഴയടക്കണം