ലഖ്നൗ: ക്ലാസ് റൂമിലിരുന്ന് പുക വലിക്കുന്ന അധ്യാപകൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് അധ്യാപകന് സസ്പെൻഷൻ. മഹ്മൂദാബാദിലെ പ്രൈമറി സ്കൂൾ അധ്യാപകനാണ് നടപടി നേരിട്ടത്. ഡിവിഷൻ വിദ്യാഭ്യാസ ഓഫീസറെ സംഭവ സ്ഥലത്തേക്ക് അയച്ചെന്നും അധ്യാപകനെ തിരിച്ചറിഞ്ഞ ശേഷം നടപടിയിലേക്ക് കടക്കുകയായിരുന്നെന്നും ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ അജയ് കുമാർ പറഞ്ഞു.
ക്ലാസ് റൂമിലിരുന്ന് പുക വലിക്കരുതെന്നും അധ്യാപകർക്ക് വിദ്യാർഥികളിൽ വലിയ സ്വാധീനം ചെലുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.