ഷാജഹാൻപൂർ: കൊവിഡ് നിരീക്ഷണത്തിലിരുന്ന രോഗി മരിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ മെഡിക്കൽ കോളജിലാണ് സംഭവം. ഷാജഹാൻപൂർ ജില്ലയിലെ കാന്ത് പ്രദേശത്തെ പിപ്രോള ഗ്രാമത്തിൽ താമസിക്കുന്ന 55കാരനാണ് മരിച്ചത്. പനി, ശ്വസന പ്രശ്നങ്ങൾ എന്നിവയുമായി ഇയാളെ ശനിയാഴ്ച രാത്രിയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രാജീവ് ഗുപ്ത പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മരിച്ചയാളുടെ കൊവിഡ് പരിശോധനാ ഫലം ലഭ്യമായിട്ടില്ലെന്ന് ഡോ. രാജീവ് ഗുപ്ത പറഞ്ഞു. ഷാജഹാൻപൂരിൽ ഇത് വരെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു - Suspected COVID-19 patient
പനി, ശ്വസന പ്രശ്നങ്ങൾ എന്നിവയുമായി ഇയാളെ ശനിയാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്