നോയിഡ: എടിഎം കാര്‍ഡുകള്‍ ക്ലോണ്‍ ചെയ്‌ത് പണം തട്ടുന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. രാജേഷ് കുമാര്‍ സിംഗ്, ജിതേന്ദ്ര ബഹദൂര്‍ സിംഗ്, രാകേഷ് കുമാര്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലാണ് തട്ടിപ്പ് നടന്നത്. ടാസ്‌ക് ഫോഴ്‌സിന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് സംഘത്തലവനുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്. എടിഎം കൗണ്ടറുകളില്‍ ക്യാമറയും ചിപ്പും ഇന്‍സ്റ്റാള്‍ ചെയ്താണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്.
അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് എടിഎം കാര്‍ഡ് റീഡര്‍, ലാപ്ടോപ്, 29 ഡെബിറ്റ് കാര്‍ഡുകള്‍, 3.53 ലക്ഷം രൂപ, സംഘം യാത്ര ചെയ്യാനുപയോഗിച്ചിരുന്ന വാഹനം എന്നിവ പിടിച്ചെടുത്തു. സുരക്ഷാ ജീവനക്കാരില്ലാത്ത എടിഎം ബൂത്തുകളാണ് പണമെടുക്കാൻ ഉപയോഗിച്ചിരുന്നതെന്ന് സംഘം വെളിപ്പെടുത്തി. എടിഎം ഉപയോഗിക്കാനറിയാത്തവരെയാണ് സംഘം ചൂഷണം ചെയ്തിരുന്നതെന്നും സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.