ലക്‌നൗ: ഉത്തർപ്രദേശിൽ 496 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കേസുകളിൽ ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന വർധനയാണിത്. ഇതോടെ സംസ്ഥാനത്ത് 9,733 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച മാത്രം 12 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 257 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
3,828 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 5,648 പേർ രോഗമുക്തരായി. അതേസമയം കൊവിഡ് കേസുകളുടെ വിവരങ്ങൾ അറിയിക്കാനായി ആശാ, അങ്കണവാടി പ്രവർത്തകർ, ഫാർമസിസ്റ്റുകൾ എന്നിവർ മുഖേന ഹെൽപ്പ്ലൈൻ ആരംഭിച്ചതായും ഉത്തർപ്രദേശ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് അറിയിച്ചു.