ലഖ്‌നൗ: ലോക്ക് ഡൗണ്‍ ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുമായി ഉത്തർപ്രദേശ് പൊലീസ്. നിരോധന ഉത്തരവുകൾ ലംഘിച്ചതിന് 13,200 എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും 42,350 ൽ അധികം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
ലോക്ക് ഡൗണ്‍ നിയമങ്ങൾ ലംഘിച്ചതിന് വാഹന ഉടമകൾക്ക് പിഴ ചുമത്തിയ വകുപ്പിൽ 5.87 കോടി രൂപയും പൊലീസ് പിരിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഐപിസി സെക്ഷൻ 188 പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അതേസമയം, സംസ്ഥാനത്ത് കരിഞ്ചന്ത അനുവദിക്കില്ലെന്നും ഇത്തരക്കാർക്കെതിരെ ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്തുന്നതുൾപ്പെടെ കർശന നടപടികൾ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.