ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ അധികൃതര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. കഴിഞ്ഞമാസം ആണ് ഡല്‍ഹിയില്‍ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ സമ്മേളനം നടത്തിയത്. വിവിധ പള്ളികളിലും മദ്രസകളിലും വീടുകളിലും താമസിച്ചിരുന്ന 33 ജമാഅത്ത് അംഗങ്ങളെയാണ് യുപിയില്‍ നിന്ന് ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പലരും ഇപ്പോഴും ഒളിവിലാണ്. അവര്‍ വന്ന് സ്വമേധയാ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നടപടികള്‍ സ്വീകരിക്കില്ലെന്നും പൊലീസ് അറിയിച്ചു. വിവരം നല്‍കുന്നവര്‍ക്ക് അയ്യായിരം രൂപ അവാര്‍ഡ് നല്‍കുമെന്നും വിവരങ്ങള്‍ കൈമാറുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് പറഞ്ഞു.
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് യുപി പൊലീസ് - UP police declares reward for tracing Tablighi Jamaat members
വിവിധ പള്ളികളിലും മദ്രസകളിലും വീടുകളിലും താമസിച്ചിരുന്ന 33 ജമാഅത്ത് അംഗങ്ങളെയാണ് യുപിയില്‍ നിന്ന് ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്