ലഖ്‌നൗ: ഉത്തർപ്രദേശ് ജയിൽ വകുപ്പ് മന്ത്രി കുമാർ സിംഗ് ജെയ്‌കിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് 19ന്‍റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സെപ്റ്റംബർ ഒൻപതിനാണ് പരിശോധന നടത്തിയത്. നിലവിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മന്ത്രി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും സ്വയം നിരീക്ഷണത്തിൽ പോകാനും കൊവിഡ് പരിശോധന നടത്താനും മന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. യോഗി ആദിത്യനാഥ് സർക്കാരിലെ 12 മന്ത്രിമാർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ് ജയിൽ മന്ത്രി കുമാർ സിംഗ് ജെയ്‌കിക്ക് കൊവിഡ് - യോഗി ആദിത്യനാഥ്
നിലവിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മന്ത്രി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.