ലക്‌നൗ: മീററ്റിലെ ചരൺ സിംഗ് സർവകലാശാലയിലെ എംബിഎ വിദ്യാർഥിനിയെ നാല് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഗർമുക്തേശ്വരിലേക്കുള്ള യാത്രാമധ്യേയാണ് പെൺകുട്ടിയെ പ്രതികൾ തട്ടികൊണ്ടുപോയത്. ഗർമുക്തേശ്വരിലേക്ക് യാത്രചെയ്തിരുന്ന വാഹനം പ്രവർത്തനരഹിതമായതിനെ തുടർന്ന് മറ്റൊരു വാഹനം കാത്തു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി സംഘത്തിന്‍റെ വാഹനത്തില്‍ കയറുകയായിരുന്നു.
പെൺകുട്ടി വൈകുന്നേരം വീട്ടിൽ തിരിച്ചെത്താതായതോടെ കുടുംബാംഗങ്ങൾ പൊലീസില്‍ പരാതി നൽകി. അവസാനമായി സംസാരിച്ചപ്പോൾ തന്‍റെ ബസ് തകർന്നതായും ഗർമുഖക്തേശ്വറിൽ നിന്ന് മറ്റൊരു വാഹനത്തില്‍ ലിഫ്റ്റ് കിട്ടിയതായും പെൺകുട്ടി പറഞ്ഞതായി കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചു. പൊലീസ് പെൺകുട്ടിയെ പിന്നീട് ബുലന്ദ്ഷഹറില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ ചാക്കിലാക്കി കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മീററ്റിലെ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.