ലഖ്‌നൗ: ചായയില്‍ മധുരം കുറഞ്ഞതിന് ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ കൊന്നു. ലഖിംപൂർ ജില്ലയിലെ ബാർബാർ പ്രദേശത്താണ് സംഭവം. രേണു (35) ആണ് കൊല്ലപ്പെട്ടത്. രേണുവിന്‍റെ പിതാവ് ബദ്രി പ്രസാദിന്‍റെ പരാതിയിൽ ഭര്‍ത്താവ് ബാബ്‌ലൂവിനെതിരെ ഐപിസി സെക്ഷൻ 302 (കൊലപാതകം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 12 വര്‍ഷം മുമ്പാണ് ബാബ്‌ലൂ കുമാര്‍ രേണുവിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. ചായയില്‍ പഞ്ചസാര കുറഞ്ഞതില്‍ കുപിതനായ ബബ്‌ലൂ രേണുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലാന്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ കത്തി കണ്ടെടുത്തു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കുട്ടികൾ കൊലപാതകത്തിന് സാക്ഷികളാണെന്നും അവരുടെ പ്രസ്താവന സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചായയില്‍ പഞ്ചസാര കുറഞ്ഞു; ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു - ഉത്തര്‍പ്രദേശില്‍ ചായയില്‍ പഞ്ചസാര കുറഞ്ഞതിന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
കൊല്ലപ്പെട്ട യുവതിയുടെ പിതാവിന്‍റെ പരാതിയിൽ ഭര്‍ത്താവിനെതിരെ ഐപിസി സെക്ഷൻ 302 (കൊലപാതകം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
ലഖ്‌നൗ: ചായയില്‍ മധുരം കുറഞ്ഞതിന് ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ കൊന്നു. ലഖിംപൂർ ജില്ലയിലെ ബാർബാർ പ്രദേശത്താണ് സംഭവം. രേണു (35) ആണ് കൊല്ലപ്പെട്ടത്. രേണുവിന്‍റെ പിതാവ് ബദ്രി പ്രസാദിന്‍റെ പരാതിയിൽ ഭര്‍ത്താവ് ബാബ്‌ലൂവിനെതിരെ ഐപിസി സെക്ഷൻ 302 (കൊലപാതകം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 12 വര്‍ഷം മുമ്പാണ് ബാബ്‌ലൂ കുമാര്‍ രേണുവിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. ചായയില്‍ പഞ്ചസാര കുറഞ്ഞതില്‍ കുപിതനായ ബബ്‌ലൂ രേണുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലാന്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ കത്തി കണ്ടെടുത്തു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കുട്ടികൾ കൊലപാതകത്തിന് സാക്ഷികളാണെന്നും അവരുടെ പ്രസ്താവന സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
TAGGED:
latest up