ETV Bharat / bharat

യുപിയില്‍ ഗര്‍ഭിണിയായ ഭാര്യയെയും മകളെയും യുവാവ് കൊലപ്പെടുത്തി - ക്രൈം ന്യൂസ്

ഭാര്യയുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പ്രേരണയായത്. നാല് വയസുകാരിയായ മകളും ഗര്‍ഭിണിയായ ഭാര്യയുമാണ് ബാഗ്‌പട്ട് ജില്ലയില്‍ കൊല്ലപ്പെട്ടത്.

Man kills pregnant wife, minor daughter  up crime news  crime latest news  up latest news  ഗര്‍ഭിണിയായ ഭാര്യയെയും മകളെയും യുവാവ് കൊലപ്പെടുത്തി  ഉത്തര്‍പ്രദേശ്  ഉത്തര്‍പ്രദേശ് ക്രൈം ന്യൂസ്  ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്
യുപിയില്‍ ഗര്‍ഭിണിയായ ഭാര്യയെയും മകളെയും യുവാവ് കൊലപ്പെടുത്തി
author img

By

Published : Feb 8, 2021, 5:02 PM IST

ലക്‌നൗ: യുപിയില്‍ ഗര്‍ഭിണിയായ ഭാര്യയെയും മകളെയും കൊലപ്പെടുത്തി യുവാവ്. ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. മുസ്‌കന്‍ (22), മകള്‍ ആയത്(4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബാഗ്‌പട്ട് ജില്ലയിലെ ഗായത്രിപുരം സ്വദേശിയായ ഗുല്‍ഫാമാണ് (30) ക്രൂര കൃത്യം ചെയ്‌തത്.

ബാര്‍ബറായി ജോലി ചെയ്യുന്ന ഗുല്‍ഫാം കാന്‍സര്‍ രോഗബാധിതനാണ്. ഭാര്യയെയും മകളെയും കഴുത്തു ഞെരിച്ച് ഇയാള്‍ കൊല്ലുകയായിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ എം എസ് റാവത്ത് പറഞ്ഞു. ഗുല്‍ഫാമിന്‍റെ മൂന്നാം ഭാര്യയാണ് കൊല്ലപ്പെട്ട മുസ്‌കന്‍. കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തതായി എം എസ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.