ETV Bharat / bharat

കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ ആത്മഹത്യ ചെയ്തു - ഉത്തര്‍പ്രദേശ്

ആത്മഹത്യ ചെയ്തയാളുടെ കൊവിഡ് പരിശോധന ഫലം ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

കൊവിഡ് നിരീക്ഷണം  ആത്മഹത്യ ചെയ്തു  ഗൗതം ബുദ്ധ നഗർ  ഉത്തര്‍പ്രദേശ്  ഗ്രേറ്റർ നോയിഡ
ആത്മഹത്യ ചെയ്തു
author img

By

Published : Apr 13, 2020, 4:21 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ ആത്മഹത്യ ചെയ്തു. എംഡി ഗുൽസാർ എന്ന 32കാരനാണ് ആത്മഹത്യ ചെയ്തത്. ഇയാൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ക്വാറന്‍റൈൻ ഹോമിന് മുകളിൽ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്തയാളുടെ കൊവിഡ് പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഗൗതം ബുദ്ധ നഗർ ജില്ലാ ഡെപ്യൂട്ടി ഇൻഫർമേഷൻ ഡയറക്ടർ പറഞ്ഞു.

മരിച്ചയാൾ താമസിച്ചിരുന്ന ക്വറന്‍റൈൻ ഹോമിലെ ജീവനക്കാരെക്കുറിച്ച് നിരവധി പരാതികൾ ഉയര്‍ന്നിരുന്നു. ഇവരുടെ രോഗികളോടുള്ള പെരുമാറ്റത്തെക്കുറിച്ചും മറ്റും നിരവധി തവണ പ്രാദേശിക ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും പരാതികൾ ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.