ETV Bharat / bharat

പ്രളയബാധിതര്‍ക്ക് സഹായം നല്‍കിയില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുപി കോണ്‍ഗ്രസ് - up flood victims

പ്രളയ സാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിച്ച അജയ് കുമാർ ലല്ലു പ്രതിവർഷം ആയിരക്കണക്കിന് ഗ്രാമീണരെ വെള്ളപ്പൊക്കവും മണ്ണൊലിപ്പും ബാധിക്കുന്നുണ്ടെന്നും പറഞ്ഞു

up
up
author img

By

Published : Jul 30, 2020, 1:51 PM IST

ലക്നൗ: പ്രളയബാധിതരെ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം അവഗണിക്കുകയാണെന്ന് ആരോപിച്ച് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു രംഗത്ത്. 'ഓരോ വര്‍ഷവും നിരവധി പേരാണ് സംസ്ഥനത്തെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ സഹായം എത്തിച്ച് നല്‍കാതെ ആകാശയാത്ര നടത്തി സര്‍വേ തയ്യാറാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിലൂടെ ഗ്രാമീണര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. അവർക്ക് സാമ്പത്തിക സഹായവും സുരക്ഷിതമായ താമസസ്ഥലവും ആവശ്യമാണ്. ഈ വിഷയങ്ങളിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല' ലല്ലു പറഞ്ഞു.

പ്രളയ സാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം പ്രതിവർഷം ആയിരക്കണക്കിന് ഗ്രാമീണരെ വെള്ളപ്പൊക്കവും മണ്ണൊലിപ്പും ബാധിക്കുന്നുണ്ടെന്നും പറഞ്ഞു. 'മന്ത്രിമാരും സർക്കാരിലെ മറ്റുള്ളവരും അവരുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കുകയും പരിഹരിക്കുകയും ചെയ്യണം. ദുരിതബാധിതര്‍ക്ക് റേഷനും സാമ്പത്തിക സഹായവും താമസിക്കാൻ സുരക്ഷിതമായ സ്ഥലവും ആവശ്യമാണ്' ലല്ലു പറഞ്ഞു. വിഷയത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തുമെന്നും ലല്ലു മുന്നറിയിപ്പ് നല്‍കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.