ലഖ്‌നൗ: പുതുതായി പ്രൈമറി സ്‌കൂളുകളിൽ നിയമിതരായ 36,590ഓളം അസിസ്റ്റന്‍റ് അധ്യാപകർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമന കത്തുകൾ നല്‍കി . ഓൺലൈൻ പ്രക്രിയയിലൂടെയാണ് നിയമനക്കത്തുകൾ നല്‍കിയത് . വീഡിയോ കോൺഫറൻസിലൂടെ പരിപാടിയിൽ പങ്കെടുത്ത അധ്യാപകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
'പുതുതായി നിയമിതരായ അധ്യാപകർക്ക് ആശംസകൾ'. ന്യായവും സുതാര്യവുമായ പദ്ധതിയിലൂടെയാണ് റിക്രൂട്ട്മെന്‍റ് നടന്നതെന്നും ഇതിലൂടെ പുതുതലമുറയിൽ മാറ്റം സൃഷ്‌ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.