ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെത്തി. രാമ ക്ഷേത്ര നിർമാണത്തിന്‍റെ ശിലാസ്ഥാപനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി അയോധ്യ സന്ദർശിക്കാനെത്തിയത്. ഓഗസ്റ്റ് അഞ്ചിനാണ് ശിലാസ്ഥാപനം നടത്താൻ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുന്ന ചടങ്ങിൽ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, ആർഎസ്‌എസ് മേധാവി മോഹൻ ഭഗ്‌വത് തുടങ്ങിയവരും പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ ദാസ് അറിയിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ 15 അംഗ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഈ വർഷം ഫെബ്രുവരി അഞ്ചിനാണ് ട്രസ്റ്റ് രൂപീകരിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാം ലല്ലാ വിഗ്രഹം ക്ഷേത്രനിർമാണം കഴിയുന്നത് വരെ താൽകാലികമായി മാറ്റിസ്ഥാപിച്ചു.
രാമക്ഷേത്ര നിര്‍മാണം; യുപി മുഖ്യമന്ത്രി അയോധ്യയിലെത്തി - അയോധ്യ
ഓഗസ്റ്റ് അഞ്ചിന് ശിലാസ്ഥാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ ദാസ് അറിയിച്ചു.