ലക്‌നൗ: ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിക്കും മറ്റ് ആറ് പേർക്കുമെതിരെ ലൈംഗിക ആരോപണവുമായി വിധവ. സംസ്ഥാന ബജറ്റ് സമ്മേളനത്തിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിൽ നിന്നുള്ള യുവതി എംഎൽഎക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 2007 ൽ ഭർത്താവ് മരിച്ച യുവതി 2014 ൽ ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിയുടെ മരുമകനെ കണ്ടുമുട്ടുകയും വിവാഹ വാഗ്‌ദാനം നൽകി യുവതിയെ വർഷങ്ങളോളം ശാരീരികമായി ചൂഷണം ചെയ്‌തുവെന്നുമാണ് ആരോപണം. 2017 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ എംഎൽഎയുടെ മരുമകൻ യുവതിയെ ഒരു മാസത്തോളം ഭദോഹി ഹോട്ടലിൽ താമസിപ്പിക്കുകയും എംഎൽഎയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ബലാത്സംഗം ചെയ്‌തുവെന്നും പൊലീസിൽ പരാതിയിൽ പറയുന്നു.
കൂടുതൽ അന്വേഷണത്തിനായി അഡീഷണൽ പൊലീസ് സൂപ്രണ്ടിന് പരാതി കൈമാറി. എന്നാൽ കേസുകളൊന്നും ഇതുവരെ രജിസ്‌റ്റർ ചെയ്‌തിട്ടില്ല.