ETV Bharat / bharat

യോഗി ആദിത്യനാഥ് സർക്കാർ ശനിയാഴ്ച പാസാക്കിയത് 168 ബില്ലുകൾ - യോഗി ആദിത്യനാഥ് സർക്കാർ ശനിയാഴ്ച പാസാക്കിയത് 168 ബില്ലുകൾ

കൊവിഡിനെത്തുടർന്ന് മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കൽ, എം‌എൽ‌എ ഫണ്ടുകൾ, ഫ്രണ്ട് ലൈൻ തൊഴിലാളികൾക്കെതിരായ ആക്രമണം തടയുക തുടങ്ങി പ്രധാന ഓർഡിനൻസുകൾ സംസ്ഥാന സർക്കാർ നടപ്പാക്കിയിരുന്നു.

UP Assembly passes Recovery of Damages to Public  Private Properties Bill 2020 among others  യോഗി ആദിത്യനാഥ് സർക്കാർ ശനിയാഴ്ച പാസാക്കിയത് 168 ബില്ലുകൾ  യോഗി ആദിത്യനാഥ്
യോഗി
author img

By

Published : Aug 22, 2020, 5:11 PM IST

ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശ് സെക്യൂരിറ്റി ഫോഴ്‌സ് ബിൽ, ഉത്തർപ്രദേശ് പൊതു, സ്വകാര്യ സ്വത്തുക്കളുടെ വീണ്ടെടുക്കൽ ബിൽ ഉൾപ്പെടെ 168 ബില്ലുകൾ ശനിയാഴ്ച പാസാക്കി. ഇവയെല്ലാം ഗവർണർ ആനന്ദിബെൻ പട്ടേലിന് അയയ്ക്കും. വെള്ളിയാഴ്ചയാണ് നിയമസഭയിൽ ബിൽ അവതരിപ്പിക്കാനിരുന്നത്. ബിജെപി അംഗം ജൻമെജയ് സിങ്ങിന്‍റെ മരണത്തെത്തുടർന്ന് നിയമസഭ സമ്മേളനം ശനിയാഴ്ചത്തേക്ക് മാറ്റി.

കൊവിഡിനെത്തുടർന്ന് മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കൽ, എം‌എൽ‌എ ഫണ്ടുകൾ, നിയമസഭാ സാമാജികർ, ഫ്രണ്ട് ലൈൻ തൊഴിലാളികൾക്കെതിരായ ആക്രമണം തടയുക തുടങ്ങി പ്രധാന ഓർഡിനൻസുകൾ സംസ്ഥാന സർക്കാർ നടപ്പാക്കിയിരുന്നു. മാർച്ചിൽ ഗവർണർ പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് വരുത്തുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനുള്ള ഓർഡിനൻസ് പ്രഖ്യാപിച്ചിരുന്നു. കലാപകാരികളിൽ നിന്നും പ്രതിഷേധക്കാരിൽ നിന്നും, നാശനഷ്ടങ്ങളുടെ ക്ലെയിമുകൾ വീണ്ടെടുക്കുന്നതിനും ട്രൈബ്യൂണലുകൾ രൂപീകരിക്കുന്നതിനും അന്ന് തീരുമാനമായിരുന്നു. ഉത്തർപ്രദേശ് പബ്ലിക്, പ്രൈവറ്റ് പ്രോപ്പർട്ടി ഡാമേജ് റിക്കവറി റൂൾസ് 2020ലെ വ്യവസ്ഥകൾ പ്രകാരം ലഖ്‌നൗ, മീററ്റ് എന്നിവിടങ്ങളിലെ ക്ലെയിം മുഖ്യമന്ത്രി അടുത്തിടെ അംഗീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.