ETV Bharat / bharat

ഉന്നാവോ പെണ്‍കുട്ടി വെന്‍റിലേറ്ററില്‍; നില അതീവ ഗുരുതരം - അതീവ ഗുരുതരം

യുവതിയെ ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു.

Unnao Victim Ventilator  ഉന്നാവോ പെണ്‍കുട്ടി
ഉന്നാവോ പെണ്‍കുട്ടിയെ വെന്‍റിലേറ്ററിലേക്ക് മാറ്റി; നില അതീവ ഗുരുതരം
author img

By

Published : Dec 6, 2019, 12:11 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയായി, തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. പെണ്‍കുട്ടിയെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. പെണ്‍കുട്ടി മുഴുവന്‍ സമയ നിരീക്ഷത്തിലാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. യുവതിയെ ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഉന്നാവോ ആശുപത്രിയിലും പിന്നീട് ലക്‌നൗ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ ആരോഗ്യനില ഗുരുതരമായതിനാലായിരുന്നു ഇന്നലെ എയര്‍ ലിഫ്‌റ്റിങ്ങിലൂടെ ഡല്‍ഹിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ ചികിത്സക്കുള്ള എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വ്യക്തമാക്കിയിരുന്നു. കുറ്റം ചെയ്‌തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ച്ചിലായിരുന്നു പെൺകുട്ടി പീഡനത്തിന് ഇരയായത്. ജാമ്യത്തിലിറങ്ങിയ പ്രതികളാണ് പെൺകുട്ടിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.