ETV Bharat / bharat

മകളെ ആക്രമിച്ചവര്‍ മരിക്കണമെന്ന് ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവ്

ബലാത്സംഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലുകയോ ഹൈദരാബാദിലേതുപോലെ ഏറ്റുമുട്ടലില്‍ കൊല്ലുകയും ചെയ്താലേ സമാധാനമാകൂ എന്ന് പെണ്‍കുട്ടിയുടെ പിതാവ്

author img

By

Published : Dec 7, 2019, 8:32 PM IST

unnavo rape case  ഉന്നാവോ കേസ്  ഹൈദരാബാദ് കേസ്
ഹൈദരാബാദിലെ പെണ്‍കുട്ടിക്ക് കിട്ടിയ നീതി ഞങ്ങളുടെ കുട്ടിക്കും വേണമെന്ന് ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവ്

ഉന്നാവോ: ഹൈദരാബാദിലെ പെണ്‍കുട്ടിക്ക് കിട്ടിയ അതേ നീതി ഞങ്ങള്‍ക്കും വേണമെന്ന് ഉന്നാവോയില്‍ ബലാത്സംഗത്തിനിരയാവുകയും പിന്നീട് പ്രതികള്‍ തീകൊളുത്തി കൊല്ലുകയും ചെയ്ത പെണ്‍കുട്ടിയുടെ പിതാവ്. തന്‍റെ മകളെ ആക്രമിച്ചവര്‍ മരിക്കണമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബലാത്സംഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലുകയോ ഹൈദരാബാദിലേതുപോലെ ഏറ്റുമുട്ടലില്‍ കൊല്ലുകയും ചെയ്താലേ ഞങ്ങള്‍ക്ക് സമാധാനമാകൂ. കേസ് ഫയല്‍ ചെയ്ത് ഒരാഴ്ചക്കുള്ളിലാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. പൊലീസ് ഒരുദാഹരണം കാണിച്ചു കഴിഞ്ഞു. ഇതുപോലുള്ള നീതിക്കു മാത്രമേ ഞങ്ങളുടെ മകളുടെ ആത്മാവിന് നിത്യ ശാന്തി നല്‍കാന്‍ കഴിയൂ എന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

ഹൈദരാബാദില്‍ കഴിഞ്ഞ ദിവസമാണ് വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നത്. ഇതോര്‍മപ്പെടുത്തിയാണ് ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവ് സംസാരിച്ചത്.

അതേസമയം ഉന്നാവോയില്‍ പെണ്‍കുട്ടികളുടെ കുടുംബങ്ങളെ കാണാനെത്തിയ ബിജെപി നേതാക്കളെ ജനം തടഞ്ഞു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഉത്തര്‍പ്രദേശില്‍ ഇപ്പോഴുള്ളത് പൊള്ളയായ ക്രമസമാധാനമാണെന്നും അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് നീതി നിഷേധിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് ഇടമില്ലെന്നും പ്രിയങ്ക ആരോപിച്ചു.

Intro:Body:

https://www.aninews.in/news/national/general-news/unnao-rape-victims-father-demands-death-by-hanging-or-encounter-for-culprits20191207154931/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.