ETV Bharat / bharat

അൽക ലാംബയുടെ ട്വീറ്റിനെതിരെ പരാതി നൽകി കുൽദീപ് സെൻഗാറിന്‍റെ മകൾ - ഉന്നാവോ ബലാത്സംഗ കേസ്

ഉന്നാവോ ബലാത്സംഗ കേസിലെ കുറ്റവാളി കുൽദീപ് സിംഗ് സെൻഗാറിന് ജാമ്യം അനുവദിച്ചു എന്നാരോപിച്ച് കോൺഗ്രസ് നേതാവ് അൽക ലാംബ മോശമായ ഭാഷയിൽ ട്വീറ്റ് ചെയ്‌തുവെന്നാണ് പരാതി.

Alka Lamba  Kuldeep Sengar’s daughter  Unnao rape case  അൽക ലാംബ  ഉന്നാവോ ബലാത്സംഗ കേസ്  കുൽദീപ് സെൻഗാറിന്‍റെ മകൾ
അൽക ലാംബയുടെ ട്വീറ്റിനെതിരെ പരാതി നൽകി കുൽദീപ് സെൻഗാറിന്‍റെ മകൾ
author img

By

Published : May 25, 2020, 3:31 PM IST

ലക്‌നൗ: അൽക ലാംബയുടെ ട്വീറ്റിനെതിരെ ഉന്നാവോ ബലാത്സംഗ കേസിലെ കുറ്റവാളി കുൽദീപ് സിംഗ് സെൻഗാറിന്‍റെ മകൾ പരാതി നൽകി. പിതാവിന് ജാമ്യം അനുവദിച്ചു എന്നാരോപിച്ച് കോൺഗ്രസ് നേതാവ് അൽക ലാംബ മോശമായ ഭാഷയിൽ ട്വീറ്റ് ചെയ്‌തുവെന്നാണ് പരാതി. മുൻ എഎപി എംഎൽഎയും കോൺഗ്രസ് നേതാവുമായ അൽക ലാംബ ഈ മാസം 23ന് ചെയ്‌ത ട്വീറ്റിൽ നിന്നാണ് വിവാദങ്ങൾ ആരംഭിച്ചത്. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിർദേശപ്രകാരം അലഹാബാദ് ഹൈക്കോടതി കുൽദീപിന് ജാമ്യം അനുവദിച്ചുവെന്ന് ആരോപിച്ചായിരുന്നു ട്വീറ്റ്.

പിതാവിന് ജാമ്യം ലഭിക്കുന്നതിനെ അൽക ലാംബ മോശമായ ഭാഷയിൽ ട്വീറ്റ് ചെയ്‌തു. കേസിൽ മറ്റൊരാൾക്കാണ് ജാമ്യം ലഭിച്ചത്. ഒരു ജാമ്യാപേക്ഷയും ഞങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടില്ല. അവരുടെ അഭിപ്രായങ്ങൾ തനിക്കും തന്‍റെ സഹോദരിക്കും മാനസിക വിഷമമുണ്ടാക്കി. ഇതാണ് പരാതിക്ക് കാരണമെന്നും ഐശ്വര്യ സെൻഗാർ പറഞ്ഞു. അൽക ലാംബക്കും ധർണ പട്ടേലിനും എതിരെ ജില്ലാ പൊലീസില്‍ റിപ്പോർട്ട് നൽകി. കേസ് ഫയൽ ചെയ്‌ത് ഇക്കാര്യം അന്വേഷിക്കുമെന്ന് ഉന്നാവോ എസ്‌പി വിക്രാന്ത് വീർ അറിയിച്ചു. കേസിൽ വെള്ളിയാഴ്‌ച മഹേഷ് സിങ് എന്നയാൾക്ക് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.