ETV Bharat / bharat

ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയുടെ വാഹനാപകടം ; കേസ് സിബിഐ അന്വേഷിക്കും - കാർ അപകടം

ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് കൈമാറുന്നത്

എഡിജിപി
author img

By

Published : Jul 29, 2019, 4:12 PM IST

ലക്‌നൗ: ഉന്നാവോ പീഡനക്കേസിലെ ഇരയായ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട സംഭവം സിബിഐ അന്വേഷിക്കുമെന്ന് ലക്‌നൗ എഡിജിപി അറിയിച്ചു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് കൈമാറുന്നതെന്ന് എഡിജിപി പറഞ്ഞു.
കാറിൽ ട്രക്കിടിച്ച് ഉണ്ടായ അപകടത്തിൽ പെൺകുട്ടിയുടെ അമ്മ ആശാ സിങും ബന്ധുവും മരിച്ചിരുന്നു.
ബന്ധുവിനെ സന്ദർശിച്ച് വരുന്ന വഴി റായ്‌ബറേലിയില്‍ വച്ച് കാറിലേക്ക് ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. പെൺകുട്ടിയുടെയും കാർ ഓടിച്ചിരുന്ന പെണ്‍കുട്ടിയുടെ അഭിഭാഷകന്‍റെയും നില ഗുരുതരമാണ്.

2017 ജൂണിൽ ജോലി അഭ്യർഥിച്ച് ബന്ധുവിനൊപ്പം എംഎൽഎയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ കുൽദീപ് സിങ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. എംഎൽഎക്കെതിരെ കുടുംബം പരാതി നൽകിയെങ്കിലും അധികൃതർ നടപടിയെടുത്തിരുന്നില്ല. തുടർന്ന് പെൺകുട്ടിയും പിതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിയിലെത്തി ആത്മഹത്യശ്രമം നടത്തിയിരുന്നു. തുടർന്നുള്ള പ്രതിഷേധങ്ങൾക്കിടയിൽ പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ടിരുന്നു.

Intro:Body:

ADG Lucknow Zone on Unnao rape victim's accident: Case being registered on complaint of Mahesh Singh (uncle of Unnao rape victim), he has also requested to transfer this case to CBI, we're getting a report on that request, as soon as that report comes it'll be recommended to CBI.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.