ന്യൂഡൽഹി: ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ കുൽദീപ് സിംഗ് സെൻഗാറുടെ ജീവപര്യന്തം തടവുശിക്ഷ സ്റ്റേ ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ജീവപര്യന്തം ശിക്ഷ ഇളവുചെയ്യണമെന്നും കെട്ടിവയ്‌ക്കേണ്ട തുകക്കായി സമയം നീട്ടി നല്‍കണമെന്നുമാവശ്യപ്പെട്ടാണ് സെൻഗാർ കോടതിയിൽ അപേക്ഷ നൽകിയത്. മറ്റു കേസുകളിൽ വിചാരണ നേരിടുന്നതിനാൽ സെൻഗാറിനെ ജയിലിൽനിന്നു മോചിപ്പിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
ജസ്റ്റിസ് മന്‍മോഹന്‍, സംഗീതാ ധിംഗ്ര സെഹ്ഗാള്‍ എന്നിവരുടെ ബഞ്ചാണ് സെന്‍ഗാറിന്‍റെ ഹര്‍ജി പരിഗണിക്കുകയും പെണ്‍കുട്ടിക്ക് നല്‍കാനുള്ള തുകയായ 25 ലക്ഷം അറുപത് ദിവസത്തിനകം കോടതിയില്‍ കെട്ടിവെക്കണമെന്നും നിര്‍ദ്ദേശിച്ചത്. ഇതില്‍ 10 ലക്ഷം പെണ്‍കുട്ടിക്ക് യാതൊരു ഉപാധികളുമില്ലാതെ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഈ മാസം ഇരുപതിനകം പിഴത്തുക കെട്ടിവെക്കാനാണ് നിർദേശിച്ചത്. 2019 ഡിസംബർ 20-ന് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചുകൊണ്ട് പ്രത്യേക കോടതി ജഡ്‌ജി ധർമേഷ് ശർമ പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്‌താണ് സെൻഗാർ അപ്പീൽ നൽകിയത്.