ന്യൂഡല്‍ഹി: ഉന്നാവ് പീഡനക്കേസില്‍ ബിജെപി മുൻ എംഎല്‍എ കുല്‍ദീപ് സിംഗ് സെൻഗാറിന് ജീവപര്യന്തം തടവും 25 ലക്ഷം പിഴയും. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. 10 ലക്ഷം രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണം. പെണ്‍കുട്ടിക്കും കുടുംബത്തിനും വേണ്ട സുരക്ഷ നല്‍കണമെന്ന് കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കി.
തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് വിധി പ്രസ്താവിച്ചത്. എംഎല്‍എ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഉന്നാവോയില്‍നിന്ന് ഡല്‍ഹിയിലെ അതിവേഗ കോടതിയിലേക്ക് കേസിന്‍റെ വിചാരണ മാറ്റിയത്. 2017ലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്.