ബംഗളൂരു: കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി പാർലമെൻ്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി. കോൺഗ്രസിന് അയോധ്യ വിധിയിൽ നിരാശയാണെന്നും 70 വർഷം പഴക്കമുള്ള പ്രശ്നം പെട്ടെന്ന് പരിഹരിക്കപ്പെടുമെന്ന് അവർ കരുതിയില്ലെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു. ഇതോടെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ അവർ പ്രതിഷേധത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് കാരണമാണ് ഇന്ത്യ മതേതരമാകാത്തത്. മതേതരത്വം അവരുടെ സ്വഭാവത്തിലും രക്തത്തിലും ഇല്ല. മുസ്‌ലീം സമുദായത്തിൻ്റെ ഉന്നമനത്തിനായി കോൺഗ്രസ് പാർട്ടി ഒന്നും ചെയ്തില്ലെന്നും മുസ്‌ലീം സമുദായത്തിൽ ദാരിദ്ര്യം, വിദ്യാഭ്യാസത്തിൻ്റെ അഭാവം എന്നിവ നിലനിൽക്കുന്നത് കോൺഗ്രസ് മൂലമാണെന്നും പ്രഹ്ളാദ് ജോഷി ആരോപിച്ചു.