ന്യൂഡൽഹി: ബജറ്റില്‍ നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കി നിര്‍മല സീതാരാമൻ. 75 വയസിനു മുകളിലുളളവർ ടാക്‌സ് റിട്ടേൺ സമർപ്പിക്കേണ്ട. പെൻഷൻ, പലിശ വരുമാനം ഉളളവർക്കാണ് ഇളവ്. ആദായനികുതി തർക്കം പരിഹരിക്കാൻ പ്രത്യേക സമിതി. നികുതി പുനഃപരിശോധിക്കാനുളള സമയപരിധി ആറിൽ നിന്ന് മൂന്ന് വർഷമായി കുറച്ചു. പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട നികുതി ഒഴിവാക്കി.
സ്‌റ്റാർട്ടപ്പുകൾക്ക് ഒരു വർഷത്തെ നികുതി ഇളവ്. ആദായ നികുതി പരിധി മാറ്റമില്ല. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ 2014 ലെ 3.31 കോടിയില്‍ നിന്ന് 2020 ല്‍ 6.48 കോടിയായി ഉയര്‍ന്നതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
സ്വർണത്തിന്‍റെയും വെള്ളിയുടേയും കസ്റ്റംസ് നികുതി കുറച്ചു. ലക്ഷ്യം കളളക്കടത്തിന് തടയിടാനെന്ന് മന്ത്രി. അസംസ്കൃത ചെമ്പിൻ ഇറക്കുമതി ചുങ്കം 2.5 ശതമാനമാക്കി കുറച്ചു. ചിലയിനം ഓട്ടോമൊബൈൽ പാർട്സുകളുടെ നികുതിയും 15 ശതമാനമായി ഉയർത്തി.