ETV Bharat / bharat

കര്‍ഷകരുമായുള്ള ആദ്യ ഘട്ട ചര്‍ച്ച പ്രതീക്ഷ നല്‍കുന്നത്; വ്യാഴാഴ്‌ച വീണ്ടും ചര്‍ച്ചയെന്ന് കൃഷിമന്ത്രി

author img

By

Published : Dec 1, 2020, 8:00 PM IST

പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഒരു കമ്മറ്റിക്ക് രൂപം നല്‍കണമെന്നും അവരുമായി ചര്‍ച്ച നടത്താമെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടെങ്കിലും എല്ലാവരുമായും ചർച്ച നടത്തണമെന്ന് കർഷക നേതാക്കൾ പ്രതികരിച്ചു.

Union Agriculture Minister  farmers meet  farmers protest news  കര്‍ഷക പ്രതിഷേധം  കൃഷി മന്ത്രി  കാര്‍ഷിക നിയമം
കര്‍ഷകരുമായുള്ള ആദ്യ ഘട്ട ചര്‍ച്ച പ്രതീക്ഷ നല്‍കുന്നത്; വ്യാഴാഴ്‌ച വീണ്ടും ചര്‍ച്ചയെന്ന് കൃഷിമന്ത്രി

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതാണെന്നും അടുത്ത ഘട്ട ചർച്ച ഡിസംബർ മൂന്നിന് നടക്കുമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഒരു കമ്മറ്റിക്ക് രൂപം നല്‍കണമെന്നും അവരുമായി ചര്‍ച്ച നടത്താമെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടെങ്കിലും എല്ലാവരുമായും ചർച്ച നടത്തണമെന്ന് കർഷക നേതാക്കൾ പ്രതികരിച്ചു.

കർഷകര്‍ അവരുടെ സംഘടനകളിൽ നിന്ന് അഞ്ച് പേരുടെ പേരുകൾ നൽകണമെന്നും പുതിയ കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കാർഷിക വിദഗ്ധരെ കൂടാതെ സർക്കാരിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെടുന്ന ഒരു കമ്മറ്റി രൂപീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. കര്‍ഷകര്‍ എതിര്‍ത്തതോടെ എല്ലാവരുമായി ചര്‍ച്ച നടത്തുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് നരേന്ദ്ര സിങ് തോമർ പറഞ്ഞു. കമ്മറ്റി രൂപീകരിക്കണമെന്ന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട് .അതില്‍ തീരുമാനമെടുക്കേണ്ടത് അവരാണെന്നും തോമര്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.