ETV Bharat / bharat

തൊഴിലില്ലായ്മ ഏറ്റവുമുയർന്ന നിരക്കിൽ; കേന്ദ്രസർക്കാർ റിപ്പോർട്ട് പുറത്ത് - കേന്ദ്ര തൊഴിൽ മന്ത്രാലയം

രാജ്യത്ത് തൊഴിലില്ലായ്മയുടെ നിരക്ക് കഴിഞ്ഞ 45 വർഷത്തിലെ ഏറ്റവുമുയർന്ന നിരക്കിലാണെന്ന് ശരിവച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം

തൊഴിലില്ലായ്മ ഏറ്റവുമുയർന്ന നിരക്കിൽ, കേന്ദ്രസർക്കാർ റിപ്പോർട്ട് പുറത്ത്
author img

By

Published : May 31, 2019, 9:49 PM IST

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വെളിപ്പെടുത്താതിരുന്ന കണക്കുകൾ പുറത്തുവിട്ട് തൊഴില്‍മന്ത്രാലയം. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റത്തിന് തൊട്ടുപിന്നാലെയാണ് തൊഴിലില്ലായ്മയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തിലെ ഏറ്റവുമുയർന്ന നിരക്കിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ ജനുവരിയിൽ രാജ്യത്തെ 6.1% പേർക്ക് തൊഴിലില്ലെന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നിരുന്നു. നീതി ആയോഗ് വൈസ് ചെയർമാനടക്കം പലരും ഇത് നിഷേധിച്ചു. എന്നാൽ റിപ്പോർട്ടിനെ കുറിച്ചുള്ള ഔദ്യോഗികമായ കണക്കുകൾ തെരഞ്ഞെടുപ്പിന് ശേഷമാണ് പുറത്ത് വിടുന്നത്.

2017-18 വർഷത്തെ കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ദേശീയ സാംപിള്‍ സര്‍വേ ഓഫീസിന്‍റെ 2017– 18 വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം 6.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നഗരങ്ങളിലാണ്. ഇവിടെ തൊഴിലെടുക്കാൻ ശേഷിയുള്ളവരിൽ 7.8% പേരും തൊഴിൽ രഹിതരാണ്. ഗ്രാമപ്രദേശങ്ങളിൽ 5.3% പേർക്കും തൊഴിലില്ല. ഈ കണക്കുപ്രകാരം സ്ത്രീകളെക്കാള്‍ കൂടുതല്‍ തൊഴില്‍ രഹിതര്‍ പുരുഷന്മാരാണ്. 6.2 ശതമാനം പുരുഷന്മാരും 5.7 ശതമാനം സ്ത്രീകളുമാണ് തൊഴിലില്ലായ്മ നേരിടുന്നത്. ഗ്രാമീണമേഖലയിലുള്ള യുവാക്കളുടെ തൊഴിലില്ലായ്മ 17.4 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. 2011-12-ൽ ഇത് അഞ്ച് ശതമാനം മാത്രമായിരുന്നു. ഗ്രാമീണമേഖലയിലെ സ്ത്രീകൾക്കിടയിലുള്ള തൊഴിലില്ലായ്മ 13.6 ശതമാനമായി ഉയർന്നു. 2011-12 കാലയളവിൽ 4.8 ശതമാനം മാത്രമായിരുന്നു. ഇത് 2004-05 കാലത്താണെങ്കിൽ 3.5 മാത്രമായിരുന്നു തൊഴില്ലില്ലായ്മ നിരക്ക്.

1972–73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണിതെന്ന് പൊതു തെരഞ്ഞെടുപ്പിലും മാധ്യമങ്ങളിലും മുമ്പേ പരാമര്‍ശിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.