ETV Bharat / bharat

തിഹാർ ജയിലിൽ തടവുകാരൻ കൊല്ലപ്പെട്ടു - തടവുകാരൻ കൊല്ലപ്പെട്ടു

സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും എല്ലാ വശങ്ങളിൽ നിന്നും അന്വേഷണം നടത്തുമെന്നും ജയിൽ ഉദ്യോഗസ്ഥർ അറിയിച്ചു.

tihar jail  Dilsher singh  undertrial prisoner  undertrial prisoner murdered  Tihar jail murder  തിഹാർ ജയിൽ  ദിൽഷർ സിംഗ്  തടവുകാരൻ കൊല്ലപ്പെട്ടു  തിഹാർ ജയിലിൽ കൊലപാതകം
തിഹാർ ജയിലിൽ തടവുകാരൻ കൊല്ലപ്പെട്ടു
author img

By

Published : Nov 30, 2020, 7:03 PM IST

ന്യൂഡൽഹി: തിഹാർ ജയിലിൽ 23 കാരനായ തടവുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നിരവധി ക്രിമിനൽ കേസുകളിലും കൊലപാതകങ്ങളിലും പ്രതിയായിരുന്ന ജഹാമഗീർപുരി സ്വദേശിയായ ദിൽഷർ സിംഗ് ആണ് കൊല്ലപ്പെട്ടത്.ഇയാളുടെ കൂടെ ജയിലിൽ കഴിയുന്ന മറ്റ് മൂന്ന് പേർ ചേർന്ന് മൂർച്ചയുള്ള ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന് ശേഷം ദിൽഷറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ ദിൽഷറിന്‍റെ പിതാവ് അലിഷെർ ജയിൽ അധികൃതർക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ജയിലിൽ കഴിയുന്നവരുടെ കയ്യിൽ മൂർച്ചയേറിയ ആയുധങ്ങൾ എങ്ങനെ വന്നുവെന്ന് അദ്ദേഹം ചോദിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ജയിൽ അധികൃതർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.