ETV Bharat / bharat

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ മരണം 32 ആയി - വെള്ളപ്പൊക്കം

പ്രളയത്തില്‍ കാണാതായവരെ സംബന്ധിച്ച വിവരങ്ങള്‍ക്കായി +91 7500016666 എന്ന ഹെല്‍പ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്.

U'khand glacial burst  ഉത്തരാഖണ്ഡ് ദുരന്തം  വെള്ളപ്പൊക്കം  flood news
ഉത്തരാഖണ്ഡ് ദുരന്തത്തില്‍ മരണം 32 ആയി
author img

By

Published : Feb 9, 2021, 10:17 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡ്‌ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 197 പേരെ ഇനിയും കണ്ടെത്താനുണ്ട്. കിട്ടിയ മൃതദേഹങ്ങളില്‍ എട്ട് പേരെ മാത്രമെ തിരിച്ചറിയാനായിട്ടുള്ളു. പ്രളയത്തില്‍ കാണാതായവരെ സംബന്ധിച്ച വിവരങ്ങള്‍ക്കായി +91 7500016666 എന്ന ഹെല്‍പ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. ഐടിബിപി, എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ് തുടങ്ങിയവരുടെ സംയുക്ത സംഘമാണ് മേഖലയില്‍ തെരച്ചില്‍ നടത്തുന്നത്. ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചുള്ള തെരച്ചിലില്‍ തപോവൻ ടണലിനുള്ളിൽ നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ തുരങ്കത്തിനുള്ളിൽ വലിയ അളവിൽ അവശിഷ്ടങ്ങളും ചെളിയും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്.

വൃത്തിയാക്കുന്തോറും കൂടുതല്‍ ചെളി ടണലിലേക്ക് ഒഴുകിയെത്തുന്നുണ്ട്. അതിനാല്‍ പ്രവര്‍ത്തികള്‍ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. 60 മീറ്റര്‍ ഇതുവരെ വൃത്തിയാക്കിയിട്ടുണ്ട്. ഇനിയുള്ള ദൂരത്തില്‍ 30 മീറ്റർ നമുക്ക് കാണാൻ സാധിക്കുന്നുണ്ടെങ്കിലും അവിടേക്ക് എത്തിച്ചേരുക എന്നത് ശ്രമകരമാണ്. വലിയ തോതിലാണ് ഇവിടെ ചെളിയടിഞ്ഞിരിക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

ബന്ധപ്പെട്ട എല്ലാ അധികാരികളും മേഖലയിലെത്തിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ശക്തമായി തുടരുകയാണെന്നും കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞു. "വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും ആളുകളെ രക്ഷിക്കാൻ കരസേന, എൻ‌ഡി‌ആർ‌എഫ്, ഐ‌ടി‌ബി‌പി, എസ്‌ഡി‌ആർ‌എഫ് എന്നീ ടീമുകൾ പകലും രാത്രിയും പ്രവർത്തിക്കുന്നു. ജീവൻ രക്ഷിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും വലിയ വെല്ലുവിളി. കാണാതായവർക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.