ഹൈദരാബാദ്: പ്രതിഷേധം അവസാനിപ്പിക്കുന്നതിനേക്കാൾ നല്ലത് ആത്മഹത്യയാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. സമാധാനപരമായ കർഷക പ്രതിഷേധത്തിനിടെ റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമങ്ങൾ വേദനിപ്പിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട് പുറത്തുവന്ന ടികായതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. മീററ്റ്, ഹാപൂർ, മുസാഫർനഗർ, ഷാംലി, പടിഞ്ഞാറൻ യുപിയിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ ഗാസിപൂർ അതിർത്തിയിലെ പ്രതിഷേധത്തിൽ പങ്കുചേര്‍ന്നു.
കര്‍ഷകരുടെ പോരാട്ടത്തിന് പിന്തുണയറിയിച്ച് പോപ് ഗായികയും നടിയുമായ റിഹാന ഫെന്‍റി പങ്കുവെച്ച ട്വീറ്റും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഇത് ഇന്ത്യന്‍ സിനിമാ, ക്രിക്കറ്റ് മേഖലകളിലെ താരങ്ങള്‍ക്കിടയില്‍ വലിയ കോളിളക്കം സൃഷ്‌ടിച്ചു. പ്രതിഷേധത്തെ അനുകൂലിച്ച് ആക്‌ടിവിസ്റ്റ് ഗ്രേറ്റ തുന്‍ബെര്‍ഗും ട്വീറ്റ് ചെയ്‌തിരുന്നു. സമരം ആരംഭിച്ചതുമുതൽ മുതല്‍ ബോളിവുഡില്‍ നിന്നും പഞ്ചാബി ഗായകന്‍ ദില്‍ജിത്, പ്രിയങ്ക ചോപ്ര, സ്വര ഭാസ്‌കർ, സോനു സൂദ്, സോനം കപൂര്‍, തപ്‌സി പന്നു തുടങ്ങിയവര്‍ സമരത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.