ലക്‌നൗ: വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. കാൻപൂരിലെ മവായ് ബച്ചൻ ഗ്രാമത്തിൽ ഞായറാഴ്‌ചയാണ് സംഭവം നടന്നത്. ആരോഗ്യ പ്രവർത്തകനായ അങ്കിത് സച്ചൻ (32), ട്രക്ക് ഡ്രൈവറായ അനൂപ് സച്ചൻ (30) എന്നിവരാണ് മരിച്ചത്. വ്യാജമദ്യം കഴിച്ചവരിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) മുകേഷ് സോളങ്കി, ഗ്രാമത്തലവൻ രൺഹീർ യാദവ് തുടങ്ങിവരും ഉൾപ്പെടുന്നു. മരിച്ചവരുൾപ്പെടെ ആറുപേരെ ശനിയാഴ്‌ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് മദ്യം എവിടെനിന്ന് ലഭിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
യുപിയിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു - വ്യാജമദ്യം
ആരോഗ്യ പ്രവർത്തകനായ അങ്കിത് സച്ചൻ, ട്രക്ക് ഡ്രൈവറായ അനൂപ് സച്ചൻ എന്നിവരാണ് മരിച്ചത്. കാൻപൂരിലെ മവായ് ബച്ചൻ ഗ്രാമത്തിലാണ് സംഭവം നടന്നത്.
![യുപിയിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു യുപിയിൽ വ്യാജമദ്യം consuming spurious liquor in UP UP death വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു വ്യാജമദ്യം കാൻപൂർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6762064-86-6762064-1586679958117.jpg?imwidth=3840)