ലഖ്‌നൗ: ഉത്തർപ്രദേശിലെ റക്സയിൽ വസ്തു തർക്കത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കുടുംബാംഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് രാഹുൽ ശ്രീവാസ്തവ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ചക്കിലാൽ, ജംന ത്രിപാഠി എന്നിവരാണ് മരിച്ചത്. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണെന്ന് രാഹുൽ ശ്രീവാസ്തവ അറിയിച്ചു.
വസ്തു തർക്കം; യുപിയിൽ ഒരു കുടുംബത്തിലെ രണ്ട് പേർ കൊല്ലപ്പെട്ടു - land dispute
കുടുംബാംഗങ്ങൾ തമ്മിൽ സംഘം ചേർന്ന് ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.