പുതുച്ചേരി: പുതുച്ചേരിയില്‍ 24 മണിക്കൂറിനിടെ പുതിയതായി 131 കൊവിഡ് ബാധിതര്‍. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ രണ്ട് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ പുതുച്ചേരിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,787 ആയി. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 57, 58 വയസ് പ്രായമായ രണ്ട് പേരാണ് ശനിയാഴ്‌ച ഇന്ദിരാ ഗാന്ധി ഗവണ്‍മെന്‍റ് മെഡിക്കല്‍ കൊളജില്‍ മരിച്ചത്. ഇതോടെ പ്രദേശത്തെ മരണനിരക്ക് നാല്‍പതായി. ശനിയാഴ്‌ച 82 പേര്‍ രോഗമുക്തരായി. നിലവില്‍ 1,102 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,645 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഇതുവരെ 35,080 സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇനി 300 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
പുതുച്ചേരിയില്‍ 131 പേര്‍ക്ക് കൂടി കൊവിഡ് - Puducherry
പുതുച്ചേരിയില്‍ രണ്ട് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു
![പുതുച്ചേരിയില്‍ 131 പേര്‍ക്ക് കൂടി കൊവിഡ് പുതുച്ചേരിയില്‍ 131 പേര്‍ക്ക് കൂടി കൊവിഡ് കൊവിഡ് പുതുച്ചേരി കൊവിഡ് മരണം Puducherry Two patients succumb to infection](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8178165-919-8178165-1595751146020.jpg?imwidth=3840)