മുംബൈ: ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഒരു മരണം അടക്കം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ആയി. സംസ്ഥാന ആരോഗ്യ വകുപ്പാണ് കണക്ക് പുറത്ത് വിട്ടത്. രോഗിയുമായി അടുത്ത് ഇടപഴകിയവര്‍ക്കാണ് രോഗം.
ഇതിനിടെ ധാരാവിയിലെ ഡോ. ബാലിഗ നഗര്‍ പ്രദേശം ഭരണകൂടം സീല്‍ ചെയ്തു. പ്രദേശത്ത് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. മഹാരാഷ്ട്രയില്‍ നിലവില്‍ 748 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 56 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. 45 പേര്‍ മരിച്ചു.
രാജ്യത്ത് 354 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 4421 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3981 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. മൊത്തം 114 പേര്‍ മരിച്ചു.