ലക്നൗ: ഉത്തർ പ്രദേശിലെ ഫെദേപൂരിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. ദതൗലി സ്വദേശികളായ ഹർഷ് അശ്വതി (15), ഗൗരവ് (11) എന്നിവരാണ് യമുനയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.
ഉച്ചയോടെ കുളിക്കാൻ പോയ ഇരുവരും രാത്രിയായിട്ടും മടങ്ങി വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടികളുടെ വസ്ത്രവും സൈക്കിളും പുഴയുടെ സമീപത്ത് കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്ധരുൾപ്പെടെ നടത്തിയ തെരച്ചിലിൽ തിങ്കളാഴ്ച രാത്രി ഗൗരവിൻ്റെ മൃതദേഹവും ചൊവ്വാഴ്ച രാവിലെയോടെ ഹർഷൻ്റെ മൃതദേഹവും കണ്ടെത്തി. എന്നാൽ ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്താൻ ബന്ധുക്കൾ അനുവദിച്ചില്ല.
യുപിയിൽ വിദ്യാർഥികൾ മുങ്ങി മരിച്ചു
ദതൗലി സ്വദേശികളായ ഹർഷ് അശ്വതി (15), ഗൗരവ് (11) എന്നിവരാണ് മരിച്ചത്.