ചെന്നൈ: കാറപകടത്തിൽ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു. കൊല്ലം സ്വദേശികളായ ജിനു വര്‍ഗീസ്, ജിജോ തോമസ് എന്നിവരാണ് മരിച്ചത്. സേലം-മധുര ദേശീയപാതയിൽ ശനിയാഴ്‌ചയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ദേശീയപാതക്ക് സമീപത്തെ ദിശാബോർഡിൽ ഇടിച്ചാണ് അപകടമുണ്ടായത്. ജിനു വർഗീസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാർ ഓടിച്ചിരുന്ന ജിജോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
തമിഴ്‌നാട്ടിൽ കാറപകടം; രണ്ട് മലയാളികള്‍ മരിച്ചു - കൊല്ലം സ്വദേശികൾ മരിച്ചു
ജിനു വർഗീസ്, ജിജോ തോമസ് എന്നിവരാണ് കൊല്ലപ്പെട്ടത്. മുതലപ്പെട്ടിക്ക് സമീപം സേലം-മധുര ദേശീയപാതയിലാണ് അപകടം നടന്നത്
തമിഴ്‌നാട്ടിൽ കാറപകടം; രണ്ട് മലയാളികള്‍ മരിച്ചു