ETV Bharat / bharat

ജയ്‌പൂരില്‍ 45 ലക്ഷത്തിന്‍റെ സ്വര്‍ണവുമായി മലയാളിയടക്കം രണ്ട് പേര്‍ പിടിയില്‍ - സ്വര്‍ണകടത്ത്

കാസര്‍കോട് സ്വദേശി അബ്‌ദുള്‍ നസീര്‍, ഗാസിയാബാദ് സ്വദേശി മുഹമ്മദ് ബിലാല്‍ എന്നിവരാണ് ജയ്‌പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്

Jaipur airport  Gold smuggling  Gold seized  gold worth Rs 45 lakh seized  gold seized at Jaipur International Airport  സ്വര്‍ണകടത്ത്  ജയ്‌പൂര്‍ വിമാനത്താവളം
ജയ്‌പൂരില്‍ 45 ലക്ഷത്തിന്‍റെ സ്വര്‍ണവുമായി മലയാളിയടക്കം രണ്ട് പേര്‍ പിടിയില്‍
author img

By

Published : Feb 12, 2020, 5:02 PM IST

ജയ്‌പൂര്‍: അനധികൃതമായി കടത്താന്‍ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് പേര്‍ ജയ്‌പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി അബ്‌ദുള്‍ നസീര്‍, ഗാസിയാബാദ് സ്വദേശി മുഹമ്മദ് ബിലാല്‍ എന്നിവരാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്നും ദുബായ്‌ വഴി ഇന്ത്യയിലേക്കെത്തിയവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്. കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും ചോദ്യം ചെയ്യുകയാണെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ യാതിഷ് മണി അറിയിച്ചു. ഇവര്‍ കാരിയര്‍മാര്‍ മാത്രമാണെന്നും സ്വര്‍ണക്കടത്തിന് പിന്നിലെ സംഘങ്ങളെക്കുറിച്ച് ഇവര്‍ക്ക് കൂടുതല്‍ ധാരണ ഇല്ലെന്നുമാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. എന്നാല്‍ ഇവര്‍ ആര്‍ക്കാണ് സ്വര്‍ണം കൈമാറുന്നതെന്ന് മനസിലായിട്ടുണ്ടെന്നും അവര്‍ മുഖാന്തിരം കള്ളക്കടത്തുസംഘത്തിന്‍റെ കൂടുതല്‍ വിവരം ലഭിക്കുന്നുമെന്ന് പ്രതീക്ഷിക്കുന്നതായും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ യാതിഷ് മണി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.