ETV Bharat / bharat

റൺവേ പോയിന്‍റ് മറികടന്നു; ഇൻഡിഗോ പൈലറ്റുമാർക്ക് സസ്‌പെൻഷൻ - ഇൻഡിഗോ

ചെന്നൈയിൽ നിന്നും അഹമ്മദാബാദിലേക്ക് പോകുന്ന വിമാനം ടേക്ക് ഓഫിന് മുമ്പ് റൺവേ ഹോൾഡിങ് പോയിന്‍റിൽ നിർത്തുന്നതിനുള്ള നിർദേശം ലംഘിച്ചതിന് രണ്ട് പൈലറ്റുമാരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്‌തു.

റൺവേ പോയിന്‍റ് മറികടന്നു; ഇൻഡിഗോ പൈലറ്റുമാർക്ക് സസ്‌പെൻഷൻ
author img

By

Published : Nov 17, 2019, 10:45 AM IST

ന്യൂഡൽഹി: ചെന്നൈ എയർപോട്ടിലെ റൺവേ പോയിന്‍റ് മറികടന്നതിനെ തുടർന്ന് രണ്ട് ഇൻഡിഗോ എയർലൈൻ പൈലറ്റുമാരുടെ ലൈസൻസ് റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. ഈ വർഷം ജൂലൈ പതിനാലിനാണ് ചെന്നൈ എയർപോട്ടിൽ സംഭവം നടക്കുന്നത്. ചെന്നൈയിൽ നിന്നും അഹമ്മദാബാദിലേക്ക് പോകുന്ന വിമാനം ടേക്ക് ഓഫിന് മുമ്പ് റൺവേ ഹോൾഡിങ് പോയിന്‍റിൽ നിർത്തുന്നതിനുള്ള നിർദേശം ചെന്നൈ എയർ കൺട്രോൾ (എടിസി) നല്‍കിയെങ്കിലും പൈലറ്റുമാർ പോയിന്‍റ് മറികടന്നു. ഉപദേശക ഉത്തരവ് ലംഘിച്ചതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല സുരക്ഷാ വീഴ്‌ച വരുത്തിയ പൈലറ്റുമാർക്ക് വിശദീകരണം ആവശ്യപെട്ട് കാരണം കാണിക്കൽ നോട്ടീസും നൽകി. പൈലറ്റ് ഇൻ കമാൻഡ് തെറ്റ് അംഗീകരിക്കുകയും തുടർന്ന് റെഗുലേറ്റർ പൈലറ്റുമാരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയായിരുന്നെന്നും ഡിജിസിഎ വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.