കൊൽക്കത്ത: ഇന്ത്യൻ നാവികസേനയുടെ ആനി ബെസന്‍റ്, അമൃത് കൗർ എന്നീ കപ്പലുകൾ കൊൽക്കത്തയിൽ കമ്മിഷൻ ചെയ്‌തു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ പ്രതിരോധ സെക്രട്ടറി അജയ് കുമാറാണ് കപ്പലുകൾ കമ്മിഷൻ ചെയ്‌തത്. പുതിയ കപ്പലുകൾ കിഴക്കൻ തീരത്തായിരിക്കും വിന്യസിക്കുക. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (ജിആർഎസ്ഇ) ആണ് രണ്ട് കപ്പലുകളും രൂപകൽപ്പന ചെയ്‌ത് നിർമിച്ചിരിക്കുന്നത്.
കമ്മിഷനിങ് ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്‌ടർ ജനറൽ കൃഷ്‌ണസ്വാമി നടരാജൻ, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (ജിആർഎസ്ഇ) ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ റിയർ അഡ്‌മിറൽ വികെ സക്‌സേന തുടങ്ങിയവർ പങ്കെടുത്തു.