ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ റൂര്‍ക്കെയില്‍ രണ്ട് വിദേശ വിദ്യാര്‍ഥികളെ മര്‍ദിച്ച എഴ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. വിദ്യാര്‍ഥികളെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. റൂര്‍ക്കെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളാണ് മര്‍ദിക്കപ്പെട്ടത്. കോളജില്‍ നിന്നും നേരത്തെ സസ്‌പെന്‍റിലായിരുന്ന രണ്ട് വിദ്യാര്‍ഥികളും ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്നു. വീഡിയോയില്‍ 15 അംഗ വിദ്യാര്‍ഥികള്‍ മര്‍ദിക്കുന്നതായി കാണാം. ആണ്‍കുട്ടികളുടെ സംഘം ഇരയായ വിദ്യാര്‍ഥിയെ പടികള്‍ക്ക് താഴേക്ക് വലിച്ചിറക്കുകയും ചെയ്യുന്നുണ്ട്. കോളജ് അധ്യാപകന്‍റെയും സെക്യൂരിറ്റി ജീവനക്കാരന്‍റെയും മുന്‍പില്‍ വെച്ചാണ് ക്രൂരത നടന്നത്. ഇതും സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായി.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീഡിയോ വൈറലായതോടെ പൊലീസ് നടപടിയെടുക്കുകയും എട്ട് പേരെ അറസ്റ്റ് ചെയ്‌തതായും സര്‍ക്കിള്‍ ഓഫീസര്‍ അഭയ് കുമാര്‍ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും കുറ്റവാളികള്‍ക്കുള്ള ശിക്ഷ ഉറപ്പാക്കുമെന്നും അഭയ് കുമാര്‍ പറഞ്ഞു.