ETV Bharat / bharat

ഡൽഹിയില്‍ അതിഥി തൊഴിലാളികളെ കടത്താൻ ശ്രമം; രണ്ട് ഡ്രൈവർമാർക്കെതിരെ കേസ്

അപ്‌സാര ബോർഡറിനടുത്ത് വെച്ചാണ് 65 ഓളം തൊഴിലാളികളെ കടത്താൻ ശ്രമിച്ച ചരക്ക് ലോറികൾ പൊലീസ് പിടികൂടിയത്.

Delhi Police  migrant labourers  Apsara Border  COVID-19 lockdown  അതിഥി തൊഴിലാളികളെ കടത്താൻ ശ്രമം  ഡൽഹി പൊലീസ്  ഡ്രൈവർമാർക്കെതിരെ കേസ്  അതിഥി തൊഴിലാളി  ലോക്ക് ഡൗൺ
ഡൽഹിയില്‍ അതിഥി തൊഴിലാളികളെ കടത്താൻ ശ്രമം; രണ്ട് ഡ്രൈവർമാർക്കെതിരെ കേസ്
author img

By

Published : Apr 27, 2020, 10:20 AM IST

ന്യൂഡൽഹി: ചരക്ക് ലോറിയില്‍ അതിഥി തൊഴിലാളികളെ കടത്താൻ ശ്രമിച്ച രണ്ട് ഡ്രൈവർമാർക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. അപ്‌സാര ബോർഡറിനടുത്ത് വെച്ചാണ് 65 ഓളം തൊഴിലാളികളെ കടത്താൻ ശ്രമിച്ച വാഹനങ്ങൾ സീമാപുരി പൊലീസ് പിടികൂടിയത്. ഹരിയാനയിലെ പാനിപ്പട്ടിൽ നിന്നുള്ള തൊഴിലാളികൾ സിങ്കു അതിർത്തി കടന്ന് ബിഹാറിലെയും ഉത്തർപ്രദേശിലെയും ജന്മനാടുകളിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു.

ഡ്രൈവർമാരായ സന്ദീപ് ഗുപ്‌ത, അജബ് സിങ് എന്നിവർ തങ്ങളുടെ വാഹനങ്ങളിൽ അനധികൃതമായി തൊഴിലാളികളെ കടത്തുകയായിരുന്നു. ഐപിസി സെക്ഷൻ 188 പ്രകാരവും പകർച്ചവ്യാധി നിയമത്തിനും ദുരന്ത നിവാരണ നിയമത്തിനും കീഴില്‍ ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. എല്ലാ അതിഥി തൊഴിലാളികളെയും യമുന സ്പോർട്‌സ് കോംപ്ലക്‌സിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.