ഗുവാഹത്തി: അസമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ സെക്യൂരിറ്റി സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ദിമാസ നാഷണൽ ലിബറേഷൻ ആർമി തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ ആർമിയും പൊലീസ് സേനയും ധാൻസിരിയിലെ ദുഗുഡിസ റിസർവ് വനത്തിൽ പുതുതായി രൂപം കൊണ്ട സായുധ ഗ്രൂപ്പായ ദിമാസ നാഷണൽ ലിബറേഷൻ ആർമിയും ഏറ്റുമുട്ടിയിരുന്നു. എ കെ സീരീസ് തോക്കും എം 16 തോക്കും വെടിമരുന്നും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിട്ടുണ്ട്.
അസമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
കാർബി ആംഗ്ലോങ് ജില്ലയിൽ സെക്യൂരിറ്റി സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഡിഎൻഎൽഎ തീവ്രവാദികൾ കൊല്ലപ്പെട്ടത്.
അസമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഡിഎൻഎൽഎ തീവ്രവാദികൾ കൊല്ലപ്പെട്ടു