അമരാവതി: ആന്ധ്രാപ്രദേശിൽ പുതിയതായി 351 വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ 7,071 പേർക്ക് രോഗം സ്ഥിരീകരിച്ചു. കുർനൂൽ, ഗുണ്ടൂർ ജില്ലകളിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് മരണം 90 ആയി. കേവലം നാല് ദിവസത്തിനുള്ളിൽ 1000 പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചവരിൽ 275 പേർ സ്വദേശികളും 50 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും 26 പേർ വിദേശത്ത് നിന്നെത്തിയവരുമാണ്. ഇതുവരെ 3,641 രോഗികൾ സുഖം പ്രാപിക്കുകയും ആശുപത്രി വിടുകയും ചെയ്തു. നിലവിൽ 3,340 പേർ ചികിത്സയിലാണ്.
ആന്ധ്രാപ്രദേശിൽ ഇതുവരെ 5,98,474 കൊവിഡ് -19 പരിശോധനകൾ നടത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് 51.49 ശതമാനവും മരണനിരക്ക് 1.27 ശതമാനവുമാണ്.