ശ്രീനഗർ: ജമ്മു കശ്‌മീരിലെ റാംബാൻ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. ജമ്മു-ശ്രീനഗർ ദേശീയപാതയിലാണ് അപകടമുണ്ടായത്. രാജ് കുമാർ (25), ഖാലിദ് ഹുസൈൻ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനിടയിലാണ് രാജ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എട്ട് പേരെ ഇതുവരെ രക്ഷപ്പെടുത്തി. മണ്ണിടിച്ചിലിൽ വാഹനങ്ങൾ തകർന്നിട്ടുള്ളതിനാൽ അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന പരിശോധന നടന്ന് വരികയാണ്. ഒമ്പത് വാഹനങ്ങൾ പൂർണമായും തകർന്നു. മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് ഭാഗികമായി പുനസ്ഥാപിച്ചു.