ETV Bharat / bharat

മേഘാലയയില്‍ സംമ്പാര്‍ മാനിനെ കൊലപ്പെടുത്തിയ രണ്ട് പേര്‍ അറസ്റ്റില്‍ - crime news

വംശനാശ ഭീഷണി നേരിടുന്ന സംമ്പാര്‍ മാനിനെ പ്രതികള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു

സാമ്പാര്‍ മാനിനെ കൊലപ്പെടുത്തിയ രണ്ട് പേര്‍ അറസ്റ്റില്‍  മേഘാലയ  Two arrested for killing endangered sambhar deer  Meghalaya  ക്രൈം ന്യൂസ്  മേഘാലയ ക്രൈം ന്യൂസ്  crime news  meghalaya crime news
മേഘാലയയില്‍ സാമ്പാര്‍ മാനിനെ കൊലപ്പെടുത്തിയ രണ്ട് പേര്‍ അറസ്റ്റില്‍
author img

By

Published : Aug 5, 2020, 1:56 PM IST

ഷില്ലോങ്: വംശനാശ ഭീഷണി നേരിടുന്ന സംമ്പാര്‍ മാനിനെ കൊലപ്പെടുത്തിയ രണ്ട് പേര്‍ മേഘാലയയില്‍ അറസ്റ്റില്‍. വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയിലാണ് തിങ്കളാഴ്‌ച പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്‌തത്. പ്രതികളെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 2008ലെ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വറിന്‍റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മൃഗമാണ് സംമ്പാര്‍ മാനുകള്‍.

നോക്രേക് ബയോസ്‌ഫിയറിലെ ബാലാഡിഗ്രേ ഗ്രാമത്തിന് സമീപം പ്രതികള്‍ മാനിനെ വേട്ടയാടുന്ന ദൃശ്യങ്ങള്‍ വനം വകുപ്പ് അധികൃതര്‍ക്ക് ലഭിച്ചിരുന്നു. മാനിനെ വെടിവെച്ച് കൊലപ്പെടുത്താനുപയോഗിച്ച റൈഫിളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വന്യജീവി ആക്‌ടും ആയുധ നിയമപ്രകാരവും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് സുപ്രണ്ട് ഡോ. എംജിആര്‍ കുമാര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.