ETV Bharat / bharat

എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു - സൂര്യകിരൺ

മൂന്ന് പൈലറ്റുമാർ ഈ വിമാനങ്ങളില്‍ ഉണ്ടായിരുന്നെന്നും ഇവരിൽ രണ്ടുപേർക്ക് ചാടി രക്ഷപ്പെടാൻ സാധിച്ചെന്നുമാണ് റിപ്പോർട്ടുകൾ.

അപകടം നടന്ന പ്രദേശത്ത് നിന്നുള്ള ദൃശ്യം
author img

By

Published : Feb 19, 2019, 2:59 PM IST

Updated : Feb 19, 2019, 3:17 PM IST

എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. നോർത്ത് ബെംഗളൂരുവിലെ യെലഹങ്ക എയർബേസിലിൽ എയ്റോബാറ്റിക്സ് പരിശീലനത്തിനിടെയായിരുന്നു സൂര്യകിരണ്‍ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

മൂന്ന് പൈലറ്റുമാർ ഈ വിമാനങ്ങളില്‍ ഉണ്ടായിരുന്നെന്നും ഇവരിൽ രണ്ടുപേർക്ക് ചാടി രക്ഷപ്പെടാൻ സാധിച്ചെന്നുമാണ് റിപ്പോർട്ടുകൾ .ഈ മാസം 20 മുതൽ 24 വരെ ബെംഗളൂരുവിൽ സൈന്യത്തിന്‍റെ വ്യോമ അഭ്യാസം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

1996 മുതൽ ബെംഗളൂരുവിലാണ് വ്യോമസേനയുടെ എയ്റോ ഷോനടന്നു വരുന്നത്. 2017 ഫെബ്രുവരിയിലും അഭ്യാസം നടന്നിരുന്നു. യുഎസ്സിന്‍റെ സൂപ്പർ ഹോർനെറ്റ് എഫ്എ 18 വിമാനവും ഇത്തവണത്തെ അഭ്യാസപ്രകടനത്തിൽ പങ്കാളിയാകും.

Intro:Body:

എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. സൂര്യകിരൺ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്.

ബെംഗളൂരുവിൽ എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. സൂര്യകിരണ്‍ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. നോർത്ത് ബെംഗളൂരുവിലെ യെലഹങ്ക എയർബേസിലാണ് അപകടമുണ്ടായത്. എയ്റോബാറ്റിക്സ് പരിശീലനത്തിനിടെയായിരുന്നു അപകടം. 

സൈന്യത്തിന്‍റെ അഭ്യാസപ്രകടനങ്ങളിൽ പ്രധാന ആകർഷണമാണ് സൂര്യകിരൺ വിമാനങ്ങളുടേത്. ഈ മാസം 20 മുതൽ 24 വരെ ബെംഗളൂരുവിൽ സൈന്യത്തിന്‍റെ വ്യോമ അഭ്യാസം നടക്കാനിരിക്കുകയായിരുന്നു. മൂന്ന് പൈലറ്റുമാർ ഈ വിമാനങ്ങളില്‍ ഉണ്ടായിരുന്നു. ഇവരിൽ രണ്ടുപേർക്ക് ചാടി രക്ഷപ്പെടാൻ സാധിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വ്യോമസേനയുടെ എയ്റോ ഷോ 1996 മുതൽ ബെംഗളൂരുവിലാണ് നടന്നു വരുന്നത്. 2017 ഫെബ്രുവരിയിലും അഭ്യാസം നടന്നിരുന്നു. ഇത്തവണ യുഎസ്സിന്‍റെ സൂപ്പർ ഹോർനെറ്റ് എഫ്എ 18 വിമാനവും അഭ്യാസപ്രകടനത്തിൽ പങ്കാളിയാകും.

വ്യോമസേനയുടെ എയ്റോ ഷോ 1996 മുതൽ ബെംഗളൂരുവിലാണ് നടന്നു വരുന്നത്. 2017 ഫെബ്രുവരിയിലും അഭ്യാസം നടന്നിരുന്നു. ഇത്തവണ യുഎസ്സിന്‍റെ സൂപ്പർ ഹോർനെറ്റ് എഫ്എ 18 വിമാനവും അഭ്യാസപ്രകടനത്തിൽ പങ്കാളിയാകും.

Conclusion:
Last Updated : Feb 19, 2019, 3:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.