ന്യൂഡൽഹി: പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഭാഗമായി ജമ്മു കശ്‌മീരിനെ ട്വിറ്റർ ഇന്ത്യ ടൈംലൈനിൽ കാണിച്ചത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി.
"ട്വിറ്റർ ഭൂമിശാസ്ത്രം പുനക്രമീകരിച്ച് ജമ്മു കശ്‌മീരിനെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചുവെന്നും ഇത് ഇന്ത്യൻ നിയമങ്ങളുടെ ലംഘനമല്ലെങ്കിൽ പിന്നെ എന്താണെന്നും യുഎസ് ബിഗ് ടെക് നിയമത്തിന് അതീതമാണോ എന്നും ടെലികോം-ഐടി മന്ത്രി രവിശങ്കർ പ്രസാദിനെ ടാഗുചെയ്‌ത് കഞ്ചൻ ഗുപ്‌ത ട്വിറ്ററിൽ എഴുതി.
നിങ്ങളുടെ അഭിപ്രായത്തിൽ ലേ, പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഭാഗമാണല്ലേ? എന്നായിരുന്നു മറ്റൊരു നെറ്റിസൺ ട്വിറ്ററിൽ കുറിച്ചത്. ഈ ഗുരുതരമായ കാര്യം മനസിലാക്കുകയും ട്വിറ്റർ ഇന്ത്യക്കെതിരെ തക്കതായ നടപടി എടുക്കുകയും ചെയ്യണമെന്നും അവർക്ക് ഇന്ത്യൻ പരമാധികാരം നിസ്സാരമായി കാണാനാവില്ലെന്നുമാണ് മറ്റൊരു ട്വിറ്റർ ഉപയോക്താവ് കുറിച്ചത്.