ഹൈദരാബാദ്: പ്രമുഖ ക്ഷീര ഉത്പന്ന ബ്രാൻഡ് ആയ അമുലിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ബ്ലോക്ക് ചെയ്‌തു. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ക്കിടെ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിനെക്കുറിച്ചുള്ള പരസ്യം നൽകിയതിനെതിരെയാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയ ഇന്ത്യ എന്ന ആഹ്വാനത്തെ ചൂണ്ടിക്കാട്ടി ഡ്രാഗണിൽ നിന്ന് പുറത്തുകടക്കുക എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം മൊബൈൽ അപ്ലിക്കേഷൻ ആയ ടിക് ടോക്കിന്റെ ലോഗോയും പരസ്യത്തിൽ കാണാം.
ജൂൺ മൂന്നിന് പോസ്റ്റുചെയ്ത വീഡിയോയിൽ പെൺകുട്ടി ഒരു മഹാസർപ്പത്തിനോട് യുദ്ധം ചെയ്യുന്നതായി കാണാം. സർപ്പത്തെ ചൈനയോട് ഉപമിച്ചാണ് പരസ്യം ചെയ്തിരിക്കുന്നത്. "ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക" എന്ന ട്വീറ്റോടെയാണ് വിഷയം പോസ്റ്റ് ചെയ്തത്. അമുൽ “മെയ്ഡ് ഇൻ ഇന്ത്യ” ആണെന്നും പറയുന്നുണ്ട്.