ETV Bharat / bharat

വിശാഖപട്ടണത്ത് പന്ത്രണ്ട് നക്‌സലുകൾ കീഴടങ്ങി

ചിന്താപള്ളി സബ്‌ഡിവിഷനിലെ മാവോയിസ്‌റ്റിന്‍റെ ശക്തി കുറയുന്നതിന്‍റെ സൂചനയാണിതെന്ന് പൊലീസ്.

author img

By

Published : Dec 6, 2020, 1:42 PM IST

Naxal  Twelve naxals surrender  Andhra Pradesh Police Naxals  വിശാഖപട്ടണത്ത് പന്ത്രണ്ട് നക്‌സലുകൾ കീഴടങ്ങി  പന്ത്രണ്ട് നക്‌സലുകൾ കീഴടങ്ങി  നക്‌സലുകൾ കീഴടങ്ങി  twelve-naxals-surrender-in-vishakapatnam  twelve naxals surrender
വിശാഖപട്ടണത്ത് പന്ത്രണ്ട് നക്‌സലുകൾ കീഴടങ്ങി

അമരാവതി: വിശാഖപട്ടണത്ത് പന്ത്രണ്ട് നക്‌സലുകൾ കീഴടങ്ങി. ചിന്തപള്ളി അസിസ്‌റ്റന്‍റ് പൊലീസ് സൂപ്രണ്ടിന് മുൻപാകെയാണ് ഇവർ കീഴടങ്ങിയത്. തങ്ങളുടെ പ്രവൃത്തികളിൽ കുറ്റബോധം തോന്നിയാണ് ഇവർ കീഴടങ്ങിയതെന്നും വിശാഖ് ഏജൻസി പ്രദേശത്തുള്ള ഗ്രാമങ്ങളിലെ ജനങ്ങൾ മാവോയിസ്‌റ്റുകളുടെ വധ ഭീഷണിയെ തുടർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

നക്‌സൽ പ്രവർത്തനങ്ങൾക്കെതിരായി പ്രദേശത്ത് നടപ്പിലാക്കുന്ന വികസന പരിപാടികളിലൂടെ നക്‌സലുകളും പൊതുജനങ്ങളും ബോധവാന്മാരായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഗ്രാമങ്ങൾ മാവോയിസ്‌റ്റുകളുടെ ശക്തികേന്ദ്രങ്ങളാണെന്നും ചിന്താപള്ളി സബ്‌ഡിവിഷനിലെ മാവോയിസ്‌റ്റിന്‍റെ ശക്തി കുറയുന്നതിന്‍റെ സൂചനയാണ് ഈ പ്രദേശങ്ങളിൽ നിന്നുള്ളവർ കീഴടങ്ങുന്നതെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.