മുംബൈ: താനെ ജില്ലയിൽ ലോക്ക്ഡൗൺ റിപ്പോർട്ട് ചെയ്യുന്നതിനിടെ പൊലീസുകാർ മർദിച്ചെന്ന ആരോപണവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ. താനെ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ദാഹിസർ ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. പ്രസ് കാർഡ് കാണിച്ചതിന് ശേഷവും പൊലീസ് തന്നെ വടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ബിസിനസ് ന്യൂസ് ചാനലായ ഇടി നൗവിന്‍റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ ഉത്തർകഷ് ചതുർവേദി പറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നെങ്കിലും നിയന്ത്രണങ്ങളിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കിയിരുന്നു.
സംഭവത്തെക്കുറിച്ച് താനെ റൂറൽ എസ്പിയെ അറിയിച്ചെന്നും എസ്പി ശിവാജി റാത്തോഡ് ഫോൺ കോളുകളോടും സന്ദേശത്തോടും പ്രതികരിച്ചില്ലെന്നും ഉത്തർകഷ് ചതുർവേദി പറഞ്ഞു.